Tips To Build Your Dream Home at Low Cost In Kerala

Tips To Build Your Dream  Home at Low Cost In Kerala

Build your dream home at low cost in kerala. Here shows some tips to build your dream home beautifully at low cost. This information will helps to construct your home very cheaply and hastily.


അധികം പണം ചിലവഴിക്കാതെ സുന്ദരമായൊരു വീട് ഏവരുടെയും സ്വപ്നമാണ്. പാഴ്ച്ചെലവുകള് ഒഴിവാക്കി നല്ലൊരു വീട് പണിയാനുദ്ദേശിക്കുന്നവർ തീർച്ചയായും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വീടുപണിയുടെ ഓരോ ഘട്ടവും സൂക്ഷ്മമായി കൈകാര്യം ചെയ്ത് ചെലവ് പരമാവധി കുറയ്ക്കാന് ശ്രമിക്കണം. വിദഗ്ധരുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കൂ ...........



  1. കൃത്യമായ പ്ലാനിങ്


  2. വീടിൻറെ രൂപകല്പനയെക്കുറിച്ച് കൃത്യമായ ഒരു പ്ലാനിങ് പ്രധാനമാണ്. സ്വപ്നങ്ങളില്നിന്ന് ആവശ്യങ്ങളെ പെറുക്കിയെടുക്കാന് പ്ലാനിങ് സഹായിക്കും. ചിലവാക്കാൻ സാധിക്കുന്ന സംഖ്യ മുന്കൂട്ടി കണ്ടുകൊണ്ട് സങ്കല്പങ്ങളെ നടപ്പിലാക്കാൻ ശ്രമിക്കുക . ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ആദ്യം നിശ്ചയിച്ച പ്ലാനിൽ നിർമാണ സമയത്ത് മാറ്റം വരുത്താതിരിക്കുക എന്നതാണ്. ഇത് ചെലവ് അധികമാകാൻ കാരണമാകും .വീടിൻറെ പ്ലാനിങ് പൂർത്തിയായാൽ വിശദമായ എസ്റ്റിമേറ്റും, വർക്ക് പ്രോഗ്രാം ചാർട്ടും തയ്യാറാക്കാൻ ആർക്കിടെക്ടിനോട് ആവശ്യപ്പെടാം. ഇത് മുഖേന വീടുപണിയുടെ ഓരോ ഘട്ടത്തിലും എത്ര ചെലവു വരും, എത്ര സമയംകൊണ്ട് ഓരോ ഘട്ടവും പൂര്ത്തിയാക്കാന് കഴിയും എന്ന മുൻകൂർ ധാരണ ഉണ്ടാക്കാൻ സഹായിക്കും .

  3. വീട് പണിക്ക് സ്ഥലം തിരഞ്ഞെടുക്കുമ്പോൾ


  4. വീടുപണിക്ക് സ്ഥലം നിശ്ചയിക്കുമ്പോൾ മണ്ണിന്റെ ഉറപ്പ്, വൈദ്യുതി, വാട്ടർ കണക്ഷൻ ലഭ്യത എന്നിവ ഉറപ്പാക്കണം. ലോറി കയറുന്ന വഴിയല്ലെങ്കില് നിര്മാണ സാധനങ്ങളുടെ നീക്കക്കൂലി കൂടാന് സാധ്യതയുണ്ട്. മലമുകളിലും ചതുപ്പുനിലത്തുമെല്ലാം വീട് പണിയുമ്പോള് മണ്ണിന്റെ ഉറപ്പ് അറിഞ്ഞിരിക്കണം. മണ്ണ് പരിശോധിക്കാന് 3,000 രൂപയാണ് ചെലവ്. തൊട്ടടുത്തുള്ള വീടുകളുടെ തറയും ഘടനയുമൊക്കെ ചോദിച്ചറിയാൻ ശ്രമിക്കുക. മണ്ണ് ഏറെക്കുറെ ഒരേപോലെയാണെങ്കിൽ അവര് സ്വീകരിച്ച രീതി പിന്തുടർന്നാല് മതിയാകും.

  5. നിർമാണ സാമഗ്രഹികൾ വാങ്ങുമ്പോൾ


  6. നിര്മാണ സാമഗ്രികള് വാങ്ങുമ്പോഴുള്ള ശ്രദ്ധയാണ് ചെലവ് കുറയ്ക്കാന് പറ്റിയ മാര്ഗം. നിര്മാണസാമഗ്രികളുടെ പ്രാദേശികമായ ലഭ്യതയും ചെലവ് നിയന്ത്രിക്കുന്നതില് പ്രധാനമാണ്. വടക്കന് കേരളത്തില് വെട്ടുകല്ല് സുലഭമായതിനാല് ഇഷ്ടിക വാങ്ങുന്നതിനേക്കാള് ലാഭം വെട്ടുക്കല്ലിനായിരിക്കും. വെട്ടുകല്ലുകൊണ്ട് പണിയുന്ന വീടുകള്ക്ക് പണിക്കൂലിയും സിമന്റും മണലും ലാഭിക്കാനും കഴിയും. എട്ട് ഇഷ്ടിക പണിയുന്ന സ്ഥലത്ത് ഒരു കല്ലുമതി. ഒരിഷ്ടകയ്ക്ക് 2.50 രൂപവെച്ച് 8 ഇഷ്ടികയ്ക്ക് 8 *2.5 = 20 രൂപ. ഒരു കല്ലിന് 13-15 രൂപ മാത്രം. ഇന്റര്ലോക് ഇഷ്ടികയാണ് വാങ്ങിക്കുന്നതെങ്കില് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം ഗ്രാമപ്രദേശങ്ങളില് ഇത് ആവശ്യത്തിന് ലഭ്യമാണോ എന്നതാണ്. ആവശ്യത്തിന് കിട്ടുമെങ്കില് ഇതാണ് ഏറ്റവും ലാഭം. ഇത് ഉപയോഗിച്ച് വീട് പണിയുമ്പോള് സിമന്റ്, മണല് എന്നിവയുടെ ചെലവ് വളരെ കുറയ്ക്കാം. ഇതില് പ്ലാസ്റ്ററിങ്ങില്ല, പെയിന്റിങ്ങും വേണ്ട.

    വീടിനാവശ്യമുള്ള മുഴുവന് തടിയും ഒന്നിച്ചു വാങ്ങുന്നതാണ് ലാഭം.. വണ്ണവും നീളവും പരമാവധി ഉപയോഗപ്പെടുത്താന് തക്കമുള്ള തടി തിരഞ്ഞെടുക്കണം. അല്ലെങ്കില് തടിയുടെ കുറെ ഭാഗം ഉപയോഗിക്കാനാകാതെ നഷ്ടപ്പെടാം. പഴയ മരഉരുപ്പടികള് വാങ്ങാന് കിട്ടുമെങ്കില് അതാണ് നല്ലത്. പഴയ ഉരുപ്പടികള്ക്ക് നിശ്ചിത വില ഇല്ലാത്തതിനാല് പരമാവധി വിലകുറച്ച് വാങ്ങാന് കഴിയും, മരപ്പണിക്കു വരുന്ന ചെലവ് കുറയ്ക്കാനും സാധിക്കും. വാതിലുകള്ക്കും ജനലുകള്ക്കും തടികൊണ്ടുള്ള ഫ്രെയിം ഒഴിവാക്കി കോണ്ക്രീറ്റാക്കിയാല് ചെലവ് മൂന്നിലൊന്നു കുറയും.

    വീടുപണിക്കനുയോജ്യമായത് ഓര്ഡിനറി പോര്ട്ട് ലാന്റ് സിമന്റാണ്. പരമാവധി ഈ തരം തന്നെ വാങ്ങുക. സിമന്റ് ഒന്നിച്ചുവാങ്ങുമ്പോള് താരതമ്യേന വില കുറയും. നമ്മള് ആവശ്യപ്പെടുകയാണെങ്കില് സിമന്റ് കമ്പനി ടെസ്റ്റ് സര്ട്ടിഫിക്കറ്റ് നല്കും. സിമന്റിന്റെ ബലം കാണിക്കുന്ന സര്ട്ടിഫിക്കറ്റ് സിമന്റിന്റെ ഗുണനിലവാരം മനസ്സിലാക്കാനുള്ള ഔദ്യോഗിക രേഖയാണ്. കൂടുതല് മെഗാപാസ്കല് കാണിക്കുന്ന സിമന്റിന് ഗുണം കൂടും. ഇതില് മണല് അല്പം കൂടുതല് ചേര്ത്താലും പ്രശ്നം വരില്ല.

    വയറിങ് സാധനങ്ങള് ഏറ്റവും ഉപയോഗമുള്ള സ്ഥലത്ത് മുന്തിയതുതന്നെ വേണം. ഉപയോഗം കുറഞ്ഞ കിടപ്പുമുറി, പൂജാമുറി തുടങ്ങിയ സ്ഥലങ്ങളില് സ്വിച്ചുകളും ലൈറ്റുകളും കുറഞ്ഞ വിലയുടേതായാലും കുഴപ്പമില്ല. പ്ലംബിങ് സാധനങ്ങള് വാങ്ങുമ്പോഴും ഇതേ കാര്യങ്ങള് ശ്രദ്ധിക്കണം. അടുക്കള, ടോയ്ലറ്റ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മുന്തിയ തരവും മറ്റുള്ളത് വില കുറഞ്ഞ തരവുമാകാം

  7. പണിക്കിടയിൽ ശ്രദ്ധിക്കേണ്ടവ


  8. വീടിന്റെ വലിപ്പമാണ് ചെലവ് കൂട്ടുന്ന മറ്റൊരു പ്രധാന സംഗതി. വീടിന്റെ വലിപ്പം കൂടുന്നതിനനുസരിച്ച് നിർമ്മാണ സാമഗ്രികളുടെ ചെലവിനോടൊപ്പം വീട്ടുകരവും കൂടും. 3,000 ചതുരശ്രഅടിക്ക് മുകളിലുള്ള വീടിന്ആഡംബര നികുതിയും കൊടുക്കേണ്ടിവരും.വീടിന്റെ ആകൃതിയും ചെലവും തമ്മില് ബന്ധമുണ്ട്. ചതുരാകൃതിയിലുള്ള വീടാണ് ഏറ്റവും നല്ലത്. കൂടുതല് കട്ടിങ്ങും വളവുകളും തിരിവുകളുമുള്ള വീടിന് ഭിത്തിയുടെ വിസ്തീര്ണം കൂടും. സ്ഥലം ഉപയോഗശൂന്യമാവുകയും ചെയ്യും. കല്ല് കെട്ടാനും തേയ്ക്കാനും ചെലവ് കൂടും. . അത്രകണ്ട് ഉപയോഗമില്ലാത്ത വരാന്ത, അടുക്കളയോട് ചേർന്നുള്ള വർക് ഏരിയ, സ്റ്റോർ റൂംഎന്നിവ വേറെ പണിയേണ്ട ആവശ്യമില്ല. അടുക്കളയില്തന്നെ ഇതിനുള്ള സ്ഥലം കണ്ടെത്തുകയാണ് നല്ലത്. എല്ലാ സൗകര്യത്തോടുംകൂടിയ കിടപ്പുമുറി ഒരുക്കാന് 120 സ്ക്വയര്ഫീറ്റില് കൂടുതല് സ്ഥലം ആവശ്യമില്ല. അതുപോലെ ചെറിയ ബാത്ത്റൂമുകളാണ് പുതിയ ട്രെന്ഡ്. . 600 രൂപ മുതല് 60,000 രൂപവരെയുളള ക്ലോസറ്റ് ലഭ്യമാണ്. എന്നുകരുതി പത്ത് ലക്ഷം രൂപയുടെ വീടിന് 2000 രൂപയില് കൂടുതല് വിലയുള്ള ക്ലോസറ്റിന്റെ ആവശ്യമില്ല. ബാത്ടബ്ബ്‌ വെക്കുന്നതും അധികചിലവാണ്. മാത്രമല്ല ഭൂരിപക്ഷ പേരും ഇത് ഉപയോഗിക്കാറുമില്ല.

    അടിത്തറയുടെ കാര്യത്തില് അനാവശ്യമായി ലക്ഷങ്ങള് മണ്ണിനടിയില് കുഴിച്ചുമൂടുന്നവരുണ്ട്. ഉറപ്പുള്ള മണ്ണ് ആണെങ്കിൽ പാതുകത്തിന് ഒന്നര അടി താഴ്ച മതി. അടിത്തറ പണിയുമ്പോൾ സിമന്റ് ചേര്ക്കേണ്ട ആവശ്യമില്ല. ചെളികൊണ്ട് ഫില്ല് ചെയ്താൽ മതിയാകും. ഉറച്ച മണ്ണാണെങ്കില് തറയ്ക്കു മുകളില് കോണ്ക്രീറ്റ് ബെല്ടിടേണ്ട ആവശ്യമില്ല.ഇത് ചെലവ് കൂട്ടും

    സ്റ്റെയർകെയ്സിനെ അലങ്കാരവസ്തുവാക്കാന് ശ്രമിക്കരുത്. മരവും വാർക്കയും ഗ്രാനൈറ്റും ചേര്ത്തു പണിയുന്ന ആഡംബര സ്റ്റെയർകെയ്സുകൾക്ക് ഒരു ലക്ഷം രൂപയ്ക്കു മീതെയാണ് ചെലവ്. ലളിതവും ചെലവ് കുറഞ്ഞതുമായ സ്റ്റെയർ കെയ്സുകൾ നിർമിക്കാന് സ്റ്റീലും മരവും ധാരാളം.

    12.5 അടിക്ക് മുകളില് വീതിയുള്ള മുറിയാണെങ്കില് ചരിച്ച് മേല്ക്കൂര വാര്ക്കുന്നതാണ് ലാഭം. വീതികൂടിയ ലെവൽ തട്ടുകൾ ചോരാതെ ഇരിക്കാൻ കൂടുതൽ കനത്തില് കോണ്ക്രീറ്റ് ചെയ്യേണ്ടിവരും. ഇത് ചെലവ് കൂട്ടും. മാത്രമല്ല, ചെരിഞ്ഞ മേല്ക്കൂരയാണെങ്കില് സണ്ഷേഡുകള് ഒഴിവാക്കാനും കഴിയും.. അടുക്കള, സ്റ്റോർമുറി, വർക് ഏരിയ എന്നിങ്ങനെ വേർതിരിക്കാതെ പണിയുന്നത് ചെലവ് കുറയ്ക്കും. നീളം കൂടിയ വീതി കുറഞ്ഞ അടുക്കളയാണ് നല്ലത്.

    വീടിനകത്തെ ഭിത്തികള്ക്ക് പുറത്തെ ഭിത്തിയുടെ കനം വേണ്ട. 10 ഇഞ്ച് കനമാണ് പുറം ഭിത്തിക്ക് എടുക്കുന്നതെങ്കിൽ അകത്തെ ഭിത്തിക്ക് നാലര ഇഞ്ച് കനം മതിയാകും. ഇഷ്ടികയുടെ എണ്ണവും സിമന്റ് ചെലവും ഇതുവഴി കുറയ്ക്കാന് കഴിയും. ചെറിയ വീടാണെങ്കില് ലിന്റല് ഒഴിവാക്കി പകരം വാതില്, ജനൽ ഫ്രെയിമുകള്ക്ക് മുകളില് ആര്ച്ചുകള് പണിയാം, ഇതുവഴി കമ്പി, സിമന്റ്, വാർക്കക്കൂലി, സമയം എന്നിവ ലാഭിക്കാം . സണ്ഷേഡുകള് ജനലിനു മുകളില്മാത്രം മതി. ലിന്റലിനൊപ്പിച്ച് വീടിനു ചുറ്റും സണ്ഷേഡ് വെച്ചതുകൊണ്ട് ചെലവു കൂടുമെന്നല്ലാതെ യാതൊരു ഗുണവുമില്ല. മെയിന് വാർക്കയുടെ അറ്റം ചെരിച്ചുവാർത്താല് സണ്ഷേഡിന്റെ ഗുണം കിട്ടും. പണിയും നിര്മാണ സാമഗ്രികളും ലാഭം .

    ചുമര് പ്ലാസ്റ്റർ ചെയ്യുമ്പോള് പുറത്തെ കനം അകത്തു വേണ്ട. സിമന്റ്, മണല് അനുപാതം കുറയ്ക്കുകയും ചെയ്യാം. പുറത്ത് 12 മില്ലിമീറ്റര് കനവും അകത്ത് ആറ് മില്ലിമീറ്റർ കനവും മതി. റെഡിമെയ്ഡ് സെപ്റ്റിക് ടാങ്കുകള് തന്നെയാണ് നല്ലത്. കല്ലുകെട്ടി ടാങ്ക് ഉണ്ടാക്കുന്നത് ചെലവ് കൂടും. പി.വി.സി, ഫെറോ സിമന്റ് ടാങ്കുകൾ ലാഭകരമാണ്. അടുക്കളയില് ചിമ്മിനികള് പണിയുന്നത് ഇപ്പോള് ഫാഷനല്ല.

Kerala Real Estate



PlotMall Blogs

See the news, tips and blogs of real estate market, price, registration, tips to find good house, tips to find flats, blogs and the listings of real estate related services.